വാഴാനി ഡാമിൽ 76,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വടക്കാഞ്ചേരി : കേരളത്തിലെ അണക്കെട്ടുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പദ്ധതിയായ കേരള റിസർവോയർ ഡെവലപ്മെന്റ് സ്കീമിന്റെ ഭാഗമായി വാഴാനി അണക്കെട്ടിൽ 76,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നിക്ഷേപ പരിപാടി അനിൽ അക്കര എംഎൽഎ Oഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി എസ് ബഷീറിന്റെ നേതൃത്വത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിനെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും നടന്നു. മഞ്ഞക്കൂരി, നാടൻ കൂരി, തൂളി, പച്ചിലവെട്ടി എന്നീ ഇനം മത്സ്യങ്ങളാണ് അണക്കെട്ടിൽ നിക്ഷേപിച്ചത്.