കെട്ടിടം നിർമ്മിച്ചിട്ടു രണ്ടുവർഷം : ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയില്ല

വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിനായുള്ള കെട്ടിടം നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷങ്ങൾ ആയിട്ടും ഇതുവരെ പ്രവർത്തനം ആരംഭിച്ചില്ല. മരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണ ചുമതല .നിർമാണം പൂർത്തിയാക്കി താക്കോൽ ആരോഗ്യ വകുപ്പിന് കൈമാറിയിട്ട് മാസങ്ങളായി ഇതുവരെ നടപടി ഒന്നും ആയില്ല.ഡോക്ടർമാർ, ടെക്നിക്കൽ സ്റ്റാഫ് തുടങ്ങിയവരുടെ നിയമനങ്ങൾ നടക്കാത്തതാണ് പ്രധാന കാരണം. ഇത് പ്രവർത്തനം ആരംഭിച്ചാൽ പിന്നോക്ക വിഭാഗത്തിന് സൗജന്യ നിരക്കിലും മറ്റുള്ളവർക് ചെറിയ ചിലവിലും സേവനം ലഭ്യമാകും.ആശുപത്രിയിൽ ഫണ്ട് അനുവദിക്കേണ്ടത് ജില്ലാ പഞ്ചായത്ത് ആണ്.നിലവിൽ ആശുപത്രിയിൽ മാറിപ്പോയ സൂപ്രണ്ടിന് പകരമായി ഒരാളെ നിയമിക്കുന്ന കാര്യത്തിൽ പോലും ജില്ലാ പഞ്ചായത്തും ആശുപത്രി വികസന സമിതിയും വേണ്ട നടപടികൾ എടുക്കുന്നില്ല എന്ന ആക്ഷേപവും ഉണ്ട്.യോഗങ്ങൾ പോലും വല്ലോപ്പോഴും ആണ് ചേരുന്നത്.സ്ഥിരം ആയി ഒരു ആശുപത്രി സൂപ്രണ്ട് ഇല്ലാത്തതും ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാത്തതിനെ ഏറെ ബാധിക്കുന്നു.