എം എൽ എ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി എംഎൽഎ യുടെ ഫണ്ട് വിനിയോഗം സുതാര്യമാക്കുക, വടക്കാഞ്ചേരിയോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിൽ അക്കര എംഎൽഎ യുടെ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മാർച്ചും ധർണ്ണയും സിപിഐഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം നന്ദീഷ് അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാനുമായ എം ആർ അനൂപ് കിഷോർ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം ജെ ബിനോയ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മാർച്ചിലും ധർണ്ണയിലും ജനപ്രതിനിധികളും വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ലോക്ക് ട്രഷറർ മിഥുൻ സജീവ് സ്വാഗതവും, ഡിവൈഎഫ്ഐ വടക്കാഞ്ചേരി മേഖല സെക്രട്ടറി പി എസ് സുധീഷ് കുമാർ നന്ദിയും പറഞ്ഞു.