മങ്ങാട്ടുകാവ് കുംഭഭരണി വേല

മങ്ങാട് : മങ്ങാട് അയ്യപ്പൻ ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലാഘോഷം വ്യാഴാഴ്ച നടക്കും.രാവിലെ നിർമ്മാല്യദർശനം ,വിശേഷാൽ പൂജകൾ എന്നിവയ്ക്ക് പുറമെ പറയെടുപ്പും നടന്നു.ഉച്ചതിരിഞ്ഞ് പഞ്ചവാദ്യം ,മേളം എന്നിവയുണ്ടാകും.4 മണിക്ക് ഭഗവതി എഴുന്നള്ളിപ്പ്, കുതിരവേല എന്നിവയും ശേഷം പൂതൻ,തിറ,തേര്,മേളം,കാവടി, കേളി എന്നിവയും നടക്കും.വിവിധ ദേശങ്ങളിൽ നിന്ന് ആളുകൾ പൊയ്‌ക്കുതിരകളുമായി ക്ഷേത്രത്തിലെത്തി പ്രദക്ഷിണത്തിന് ശേഷം കുതിരയെ ഉയർത്തിയേറിഞ്ഞു കളിക്കുന്നത് വേലയുടെ പ്രധാന ആകർഷണമാണ്.വിവിധ വർണ്ണങ്ങളിൽ കാവടിയും തെയ്യവും വേലാഘോഷത്തെ മികച്ചതാക്കുന്നു. വൈകിട്ട് 7.30.നാണ് വെടിക്കെട്ട്.തുടർന്ന് രാത്രി തായമ്പകയും പിറ്റേന്ന് പുലർച്ചെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഉണ്ടാകും.