ജനകീയ കൂട്ടായ്മയില്‍ കുത്തുപാറക്കുളം നവീകരണം തുടങ്ങി
പുന്നംപറമ്പ് : തെക്കുംകര പഞ്ചായത്തിലെ കുത്തുപാറക്കുളം ജനകീയ കൂട്ടായ്മയില്‍ നവീകരണം ആരംഭിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ വി. സുനില്‍ കുമാറിന്‍റെ നേത്രത്വത്തിലാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ജലസമൃദ്ധമായ 75 സെന്റ് കുളത്തെ ചൊല്ലി ദീര്‍ഘനാളായി നിലനിന്നിരുന്ന വിവാദങ്ങള്‍ കെട്ടടങ്ങിയതോടെയാണ് വേനലില്‍ ജനങ്ങള്‍ക്ക് ആശ്വസമായി കുളം നവീകരിക്കുന്നത്. ജലാശയത്തിലെ ചണ്ടിയും ചെളിയും പൂര്‍ണമായും നീക്കി അരികുകള്‍ കെട്ടി സംരക്ഷിക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ നടത്തുന്നത്.