എ.സി. മൊയ്തീന്‍ കുന്നംകുളത്ത് മത്സരിക്കാന്‍ സാധ്യത

വടക്കാഞ്ചേരി : നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.സി. മൊയ്തീന്‍ കുന്നംകുളത്ത് മത്സരിക്കാന്‍ സാധ്യത. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കിയതിനാലാണ് വിജയസാധ്യത ഉള്ള കുന്നംകുളം മണ്ഡലത്തില്‍ എ സി മോയ്തീന്‍റെ പേര് നിര്‍ദേശിച്ചത്. അതേസമയം പുതുക്കാടും എ.സി. മൊയ്തീനെ പരിഗണിക്കുന്നുണ്ട്. സിറ്റിംഗ് എം ല്‍ എ മാരായ കെ.രാധാകൃഷ്ണന്‍ ചേലക്കരയിലും പി.ഡി. ദേവസ്സി ചാലക്കുടിയിലും കെ.വി. അബ്ദുള്‍ഖാദര്‍ ഗുരുവായൂരിലും ഇത്തവണ മത്സരിക്കുമെന്നാണ് സൂചന. ഈ മാസം പതിനാറിനാണ് സ്ഥാനാര്‍ഥിപട്ടിക സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാവുക.