വടക്കാഞ്ചേരി ഗതാഗതകുരുക്കില്‍, പരിഷ്കരണം കടലാസില്‍
വടക്കാഞ്ചേരി : നഗരത്തില്‍ ട്രാഫിക് പരിഷ്ക്കാരം നടപ്പിലാക്കും എന്ന നഗരസഭ ഭരണാധികാരികളുടെ പ്രഖ്യാപനം കടലാസില്‍. നഗരസഭ മുന്‍കൈ എടുത്ത് സ്വകാര്യബസ് ഉടമകള്‍ , ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ , വ്യാപാരികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു മാര്‍ച്ച് ഒന്നിന് മുന്‍പ് പരിഷ്ക്കാരം നടപ്പിലാക്കും എന്നായിരുന്നു പ്രഖ്യാപനം.