സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ചലച്ചിത്രതാരം കെ.പി.എ.സി ലളിത പിന്മാറി.
വടക്കാഞ്ചേരി : ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മത്സരരംഗത്ത് നിന്ന് താന്‍ പിന്‍മാറുകയാണെന്ന് കെ.പി.എ.സി ലളിത പറഞ്ഞു. പാര്‍ട്ടി തന്നെ പരിഗണിച്ചതില്‍ അങ്ങേയറ്റം സന്തോഷവും കടപ്പാടുമുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്നെക്കൊണ്ടാവും വിധം പ്രചാരണത്തിനിറങ്ങുമെന്നും കെ.പി.എ.സി ലളിത വ്യക്തമാക്കി. ആരുടേയും പ്രേരണകള്‍ക്കോ, മറ്റെന്തെങ്കിലും തരത്തിലുള്ള ഇടപെടുകള്‍ മൂലമോ അല്ല താന്‍ പിന്മാറുന്നത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായതിനെ തുടര്‍ന്ന് മത്സരിക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു.