കേരള ബജറ്റ് 2021: കവർചിത്രം വടക്കാഞ്ചേരി സ്വദേശിയായ രണ്ടാം ക്ലാസുകാരന്റേത്

വടക്കാഞ്ചേരി : കേരള ബജറ്റ് 2021 ൻ്റെ കവർ ചിത്രങ്ങളായി വടക്കാഞ്ചേരി സ്വദേശിയായ രണ്ടാം ക്ലാസുകാരൻ അമൻ ഷസിയ അജയ് (അക്കു) വിൻ്റെ ചിത്രങ്ങൾ തെരഞ്ഞെടുത്തു. ബജറ്റ് ഇൻ ബ്രീഫിലെ കവർചിത്രങ്ങളും, എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ കവർ ചിത്രവും വടക്കാഞ്ചേരി ഗവ. ഗേൾസ് എൽപിഎസിലെ ഈ രണ്ടാം ക്ലാസുകാരൻ വരച്ചതാണ്. വടക്കാഞ്ചേരി സ്വദേശി എൻ. വി. അജയകുമാറിൻ്റെയും ചിത്രകാരി ഷസിയയുടെയും മകനാണ് അമൻ. അക്കു എന്ന് വിളിപ്പേരുള്ള ഈ രണ്ടാം ക്ലാസുകാരൻ ബാലസംഘം വടക്കാഞ്ചേരി (തൃശൂർ) വില്ലേജിലെ വടക്കാഞ്ചേരി ടൗൺ യൂണിറ്റ് അംഗമാണ്.