ജില്ലാ ആശുപത്രിക്കെതിരെ വ്യാപക പരാതികള്‍
ഓട്ടുപാറ : ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികള്‍ വലയുന്നു. എട്ടു അത്യാഹിതവിഭാഗം മെഡിക്കല്‍ ഓഫീസര്‍, 19 സ്പെഷ്യലിറ്റി ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 27 ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭ്യമാകണം.എന്നാല്‍ അത്യാഹിതവിഭാഗത്തില്‍ ഒരാളും ഒ.പി. യില്‍ നാലു പേരുടെയും സേവനം മാത്രമേ ഇപ്പോള്‍ ഉള്ളു. ചില ഡോക്ടര്‍മാര്‍ വീട്ടില്‍ പോയി കണ്ടാലെ പരിശോധിക്കുകയുള്ളൂ എന്ന നിലപാട് എടുക്കുന്നതും പ്രതിഷേധാര്‍ഹമാണ്. ചെറിയ കേസുകള്‍ പോലും മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നത് രോഗികളുടെ പ്രതിഷേധത്തിനു കാരണമാകുന്നു.