റോഡില്‍ ഭീമന്‍ ഗര്‍ത്തം, യാത്രക്കാര്‍ ഭീതിയില്‍

ഓട്ടുപാറ : ഓട്ടുപാറ നഗരഹൃദയത്തില്‍ റോഡില്‍ രൂപം കൊണ്ട ഭീമന്‍ ഗര്‍ത്തം വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് ഈ ഭീമന്‍ ഗര്‍ത്തം രൂപം കൊണ്ടത്‌. ഓട്ടുപാറ ജില്ലാ ആശുപത്രിക്കും, ഓട്ടുപാറ വളവിനും ഇടയില്‍ ഏറ്റവും കൂടുതല്‍ തിരക്കും ഉണ്ടാകുന്ന ഭാഗത്താണ് ഗര്‍ത്തം രൂപം കൊണ്ടത്‌. ഇവിടെ റോഡിനു വീതി കുറവായതിനാല്‍ അപകടം ഉണ്ടാകുവാന്‍ സാധ്യത ഏറെയാണ്.