ആധുനിക മീൻ മാർക്കറ്റ് നാളിതുവരെയായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല.

വടക്കാഞ്ചേരി : ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ഓട്ടുപാറയിലെ മൽസ്യ, മീൻ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഒരു കോടി, മുപ്പത് ലക്ഷം രൂപയുടെ കെട്ടിടമാണ് ഇതുമൂലം പാഴായി പോകുന്നത്. മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതിന്  ഉചിതമായൊരു തീരുമാനം അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.