മങ്കരയിലെ വനത്തില്‍ വന്‍ അഗ്നിബാധ.
ഇന്ന് ഉച്ചയോടെയാണ് മങ്കരയിലെ ഇല്ലിക്കാടുകള്‍ക്ക് തീപിടിച്ചത്. അന്‍പത് ഏക്കറോളം സ്ഥലത്തെ മരങ്ങളും മറ്റും കത്തി നശിച്ചു. തീ കെടുത്താനുള്ള ശ്രമം ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും തുടരുകയാണ്. തീ പടര്‍ന്ന് താഴെ ജനവാസ മേഖലയ്ക്ക് സമീപമെത്തിയെങ്കിലും നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റേയും ശ്രമഫലമായി നിയന്ത്രണവിധേയമാക്കി. ജനവാസ മേഖലയിലെ ഒട്ടേറെ തെങ്ങുകളും മറ്റു കാര്‍ഷിക വിളകളും മരങ്ങളും കത്തി നശിച്ചു. സാമൂഹികവിരുദ്ധര്‍ തീയിട്ടതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ കേസെടുത്തു. തീപിടിത്തമുണ്ടായ സ്ഥലം അനില്‍ അക്കര എം.എല്‍.എ സന്ദര്‍ശിച്ചു.