തട്ടുകടകൾക്കും ഫാസ്റ്റ്ഫുഡിനും പ്രിയമേറുന്നു.

വടക്കാഞ്ചേരി : തട്ടുകടകൾക്കും ഫാസ്റ്റ്ഫുഡിനും മലയാളികൾക്കിടയിൽ പ്രിയമേറുന്നു. വടക്കാഞ്ചേരി -ഓട്ടുപാറ മേഖലയിൽ തന്നെ നിരവധി തട്ടുകടകളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ രംഗത്തെത്തിയിട്ടുള്ളത് . എണ്ണ പലഹാരങ്ങൾ , കൊള്ളി , ബീഫ് തുടങ്ങി നാവിൽ കൊതിയൂറുന്ന പലതരം വിഭവങ്ങളും ഇവിടെ ഉണ്ട്‌ . എന്നാൽ ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു നാം ഇനിയും ബോധവാന്മാരാവേണ്ടതുണ്ട് .