വടക്കാഞ്ചേരി മേഖലയില്‍ ഭൂചലനം
വടക്കാഞ്ചേരി : ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിയോട് കൂടിയാണ് റിക്ട്ടര്‍ സ്കെയ്ലില്‍ 2.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപെട്ടത്. വലിയ ശബ്ദത്തോടെ 5 സെക്കന്‍റെ നേരം വിറയല്‍ അനുഭവപെട്ടു. ദേശമംഗലം , ആറങ്ങോട്ടുകര , വരവൂര്‍ , ചെറുതുരുത്തി എന്നിവിടങ്ങളിലാണ് ഭൂചലനം ശക്തമായി അനുഭവപെട്ടത്. നിരന്തരം ഭൂചലനം അനുഭവപ്പെടുന്നതിനാല്‍ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കുന്ന വരവൂര്‍ തന്നെയാണ് ഇന്ന് അനുഭവപെട്ട ഭൂചലനത്തിന്‍റെയും പ്രഭവ കേന്ദ്രം.