ആക്ട്സ് വടക്കാഞ്ചേരി ശാഖയുടെ അഞ്ചാം വാര്‍ഷിക സമ്മേളനം ഓഗസ്റ്റ്‌ 21 ന്

വടക്കാഞ്ചേരി : ജീവന്‍രക്ഷാകര്‍മ്മത്തില്‍ മഹത്തായ മാതൃകയായ ആക്സിടെന്‍റെ വടക്കാഞ്ചേരി ശാഖയുടെ അഞ്ചാം വാര്‍ഷിക സമ്മേളനം മുള്ളൂര്‍ക്കര എന്‍.എസ് .എസ് ഓഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ്‌ 21 ന് രണ്ടു മണിക്ക് നടത്തുന്നു. ബഹു. ചേലക്കര എം.എല്‍.എ ശ്രീ . യു ആര്‍ പ്രദീപ്‌ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ആക്ട്‌സ് ജനറല്‍ സെക്രട്ടറി ഫാ .ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തും. ആക്ട്സ് വടക്കാഞ്ചേരി പ്രസിഡണ്ട് ശ്രീ വി.വി. ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും.