ഡി.വൈ.എഫ്.ഐ.ഓട്ടുപാറ മേഖലാ സമ്മേളനം രണ്ടാം ദിവസം

ഓട്ടുപാറ : മേയ് 20,21,22 തിയതികളിലായി നടക്കുന്ന ഡി.വൈ.എഫ്.ഐ. ഓട്ടുപാറ മേഖല സമ്മേളനത്തിന്റെ ഭാഗമായി 21-ാം തിയതി സംഘടിപ്പിച്ച സെമിനാർ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം.ഏരിയ കമ്മിറ്റി അംഗം സഖാവ് എൻ.കെ. പ്രമോദ്കുമാർ, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ജെ.ബിനോയ്, സി.പി.ഐ.എം. ഓട്ടുപാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എൻ. അനിൽകുമാർ ,കൗൺസിലർ പ്രസീത സുകുമാരൻ,സി.ആർ. കാർത്തിക, വി.എം. അബ്ദുൾ അസിസ്, വി.എം.കബീർ, മിഥുൻ സജീവ്, എൻ.കെ. ടിന്റോ എന്നിവർ സംസാരിച്ചു.