ഓട്ടുപാറ ആശുപത്രിയിൽ കോവിഡ് മാനദണ്ഡ ലംഘനം

ഓട്ടുപാറ : കോവിഡ്‌ ക്രമാതീതമായി ഉയരുമ്പോഴും യാതൊരുവിധ സാമൂഹ്യ അകലവും പാലിക്കാതെ ഓട്ടുപ്പാറ ജില്ലാ ഗവണ്മെന്റ് ആശുപത്രി .സാമൂഹ്യ അകലം പാലിക്കാത്തത് ശ്രദ്ധയിൽ പെടുത്തിയ യുവാവിനോട് മോശമായി പെരുമാറി ജീവനക്കാർ.തിക്കും തിരക്കും ഒഴിവാക്കുന്നതിന് കുറെ തവണ വിളിച്ച് പറഞ്ഞതാണെന്നും ബാക്കി നോക്കേണ്ട പണി ജനങ്ങളുടെ ആണെന്നുള്ള രീതിയിലുള്ള മോശമായ പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇക്കാര്യം അധികൃതരെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴും ജീവനക്കാരുടെ മോശം പെരുമാറ്റമാണുണ്ടായത്. തുടർന്ന് വിഷയം ഡി എം ഒ, സൂപ്രണ്ട് എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയ തോടെ ആശുപത്രി സൂപ്രണ്ട് നേരിട്ട് വന്ന് പ്രശ്നം പരിഹരിക്കുക യായിരുന്നു. ഒപി ടിക്കറ്റ് എടുക്കുന്നിടത്തും ഡോക്ടർമാരെ കാണാൻ നിൽക്കുന്നിടത്തും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. ഡ്യൂട്ടി സമയങ്ങളിൽ ഡോക്ടർമാർ ടീ ബ്രേക്ക് എടുക്കുന്നതിനാൽ തന്നെ രോഗികൾ അരമണിക്കൂറോളം നേരം കാത്ത് നിൽക്കേണ്ടി വരുന്നത് ആശുപത്രി യിൽ തിരക്ക് വർദ്ധിക്കാനിടയാക്കുന്നുണ്ട്. ഡോക്ടർമാരുടെ ടീ ബ്രേക്ക് ഒഴിവാക്കുകയോ ,സമയം കുറക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും രോഗികൾ ആവശ്യപ്പെട്ടു. കടപ്പാട് : ജിജാസൽ