രമേശ്‌ ചെന്നിത്തലയും അനില്‍ അക്കരയും ലിഫ്റ്റിനുള്ളില്‍ കുടുങ്ങി.

അത്താണി : പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല , എം എല്‍ എ അനില്‍ അക്കര തുടങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുക്കാല്‍ മണിക്കൂറോളം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങി. ലാത്തി ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു നേതാക്കള്‍. പദ്മജ വേണുഗോപാല്‍, പി എ മാധവന്‍, ജോസഫ് ചാലിശ്ശേരി, ജോണ്‍ വള്ളൂര്‍ , രാജേന്ദ്രന്‍ അരങ്ങത്ത് , കെ. അജിത്‌ കുമാര്‍. ജിജോ കുരിയന്‍ എന്നീ കോണ്ഗ്രസ് നേതാക്കളും ലിഫ്റ്റില്‍ കുടുങ്ങി. fb_img_1478489454320