ചാത്തന്‍ചിറ നവീകരണ പ്രവര്‍ത്തനം പുനരാരംഭിച്ചു

വടക്കാഞ്ചേരി : കേന്ദ്ര സര്‍ക്കാരിന്റെ സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1 കോടി 68 ലക്ഷം രൂപ ഉപയോഗിച്ച് നടത്തി വന്നിരുന്ന കൊടുമ്പ് ചാത്തന്‍ചിറ മിനി ഡാമിന്റെ നവീകരണ പ്രവര്‍ത്തനം പുനരാരംഭിച്ചു. കരാറിന് വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാരോപിച്ച് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികളുടെ ഉദ്യാനം, ജലസവാരി, ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുള വൈവിധ്യങ്ങളുടെ ബോട്ടാണിക്കല്‍ തോട്ടം. കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മാണം എന്നിവയായിരുന്നു പ്രധാന പദ്ധതികള്‍. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനോടൊപ്പം പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുകയെന്നതും പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ചിറയുടെ പരിസരങ്ങളിലുള്ള വന്‍കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെ നവീകരണം നടത്തുന്നതിനാല്‍ ചാത്തന്‍ചിറ സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തി.