ബുധനാഴ്ച ബസ് യാത്ര സൗജന്യം

വടക്കാഞ്ചേരി : ബുധനാഴ്ച ബസ് സര്‍വ്വീസ് സൗജന്യം.തൃശ്ശൂര്‍-ചേലക്കര,മായന്നൂര്‍,തിരുവില്വാമല,എളനാട് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന മുപ്പതിലധികം ബസുകളാണ് സൗജന്യയാത്ര നടത്തുന്നത്.അന്തരിച്ച ബസ് ഡ്രൈവര്‍ ഇബ്രാഹിമിന്റെ കുടുംബത്തിന് കൈസഹായമേകാനാണ് ബസുടമകള്‍ സൗജന്യ യാത്ര ഒരുക്കുന്നത്.ബസ് ട്രാന്‍സ്‌പോര്‍ട് അസോസിയേഷനും ചേലക്കര മേഖല ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് കാരുണ്യയാത്ര എന്ന പേരില്‍ ബസുകളെ നിരത്തിലിറക്കുക.യാത്രക്കാരില്‍ നിന്ന് കണ്ടക്ടര്‍ പണം പിരിക്കില്ല.പകരം ബസില്‍ പ്രത്യേകം തയ്യാറാക്കിയ ബക്കറ്റില്‍ യാത്രക്കാര്‍ക്ക് പണം നിക്ഷേപിക്കാന്‍ അവസരമൊരുക്കും.ഇങ്ങനെ പിരിഞ്ഞ് കിട്ടുന്ന മുഴുവന്‍തുകയും ഇബ്രാഹിമിന്റെ കുടുംബത്തിന് നല്‍കാനാണ് തീരുമാനം. തൃശ്ശൂര്‍-തിരുവില്വാമല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വട്ടപറമ്പില്‍ ബസിലെ ഡ്രൈവറായിരുന്നു ചേലക്കര നാട്യന്‍ചിറ സ്വദേശി ഇബ്രാഹിം.പത്ത് ദിവസം മുമ്പ് ബസ് ഓടിച്ച് കൊണ്ടിരിക്കെ നെഞ്ച് വേദനയെതുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കടപ്പാട് : സത്യനാഥ്.