വാഴക്കോട് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 25-ഓളം പേര്‍ക്ക് പരിക്ക്

വടക്കാഞ്ചേരി : തിരുവില്വാമലയില്‍ നിന്ന് ഗുരുവായൂരിലേക്ക് വന്നിരുന്ന സ്റ്റീഫന്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വടക്കാഞ്ചേരിയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രാവിലെ 11.45-ഓടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലായിരുന്ന ബസ് ഇറക്കത്തില്‍ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം ഉണ്ടായതെന്ന് ദ്രിക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചു.