തൃശൂര്‍കാര്‍ക്ക് മദ്യം വാങ്ങാന്‍ ഇനി ക്യൂ നില്‍ക്കേണ്ട.
വടക്കാഞ്ചേരി : തൃശൂര്‍കാര്‍ക്ക് ഇനി മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട.മഴയും വെയിലും കൊള്ളാതെ മുഖം മറക്കാതെ മദ്യം വാങ്ങാന്‍ ബിവറേജസ് സൂപ്പര്‍ മാര്‍ക്കറ്റ് ശക്തന്‍ സ്റ്റാന്‍ഡിനു സമീപം കണ്ണകുളങ്ങര റോഡില്‍ മൂന്നു നിലകളിലായി തുറന്നു. സൂപ്പര്‍ മാര്‍ക്കറ്റിലേത് പോലെ ഇഷ്ട്ടപെട്ട ബ്രാന്‍ഡ് റാക്കില്‍ നിന്നും തിരഞ്ഞെടുക്കാം എന്നതിനാല്‍ വരി നിന്ന് മുഷിയേണ്ടി വരില്ല. ലോക്കല്‍ ബ്രാന്‍ഡുകള്‍ ഇവിടെ ലഭ്യമാവില്ല . തണുപ്പിച്ച ബിയര്‍ ഇവിടെ ലഭ്യമാണ്. വിലകൂടിയ ബ്രാന്‍ഡ്‌കളുടെ ഹാഫ് , ഫുള്‍ , ലിറ്റര്‍ കുപ്പികള്‍ മാത്രമാണ് ഇവിടെ ലഭിക്കുക. മദ്യപന്മാക്ക് ഇരട്ടിമധുരമായി കണ്‍സ്യുമര്‍ഫെഡിന്‍റെ പുതിയ ഔട്ട്‌ലെറ്റും തൃശൂരില്‍ തുടങ്ങാനിരിക്കുകയാണ്.