സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി: എസി മൊയ്തീന്‍ വ്യവസായ മന്ത്രി

വടക്കാഞ്ചേരി : എ സി മൊയ്തീന്‍ സംസ്ഥാനത്തിന്റെ പുതിയ വ്യവസായ വകുപ്പ് മന്ത്രിയാകും. നിലവില്‍ സഹകരണ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.വ്യവസായത്തിന് പുറമെ കായിക വകുപ്പും എസി മൊയ്തീന് ലഭിക്കും.വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന രാജിവെച്ച സാഹചര്യത്തിലാണ് എ സി മൊയ്തീനെ വ്യവയസാ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രിയായിരുന്നു ജയരാജന്റെ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്.