പൂരപറമ്പ് രണ്ട് മണിക്കൂറിൽ വൃത്തിയാക്കി നഗരസഭ.
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തെ തുടർന്ന് പൂരപ്പറമ്പിൽ ഉണ്ടായിരുന്ന ചപ്പ് ചവറുകൾ വടക്കാഞ്ചേരി നഗരസഭ ഭരണാധികാരികളും, ഹെൽത്ത് ജീവനക്കാരും,ഹരിത കർമ്മസേനയും, തൊഴിലുറപ്പ് ജീവനക്കാരും ചേർന്ന് വൃത്തിയാക്കി. എല്ലാവരുടെയും കൂട്ടായ പ്രയത്നത്താൽ വെറും രണ്ട് മണിക്കൂർ കൊണ്ടാണ് ബുധനാഴ്ച്ച ഉത്രാളിക്കാവ് ക്ഷേത്ര പരിസരം വൃത്തിയാക്കിയത്.