ആക്ടസ് ആംബുലൻസ് സേവനം ഏഴ് ദിവസം ലഭ്യമാകില്ല
വടക്കാഞ്ചേരി : വടക്കാഞ്ചേരി ആക്ടസിന്റെ ആംബുലൻസ് സേവനം ഏപ്രിൽ 16 മുതൽ 22-)ആം തിയതി വരെ ഏഴ് ദിവസം ലഭ്യമാകില്ലെന്ന് ആക്ടസ് വടക്കാഞ്ചേരി ഓഫീസ് അറിയിച്ചു. ടെസ്റ്റ് വർക്കുകൾക്കായി ആംബുലൻസ് വർക്ക്ഷോപ്പിലായതിനാലാണ് ഈ ഒരാഴ്ച ആംബുലൻസിന്റെ സേവനം മുടങ്ങുന്നത്. റോഡപകടങ്ങളിലും മറ്റ് അപകടങ്ങളിലും പെടുന്ന ആളുകളുടെ രക്ഷയ്ക്കായി പ്രതിഫലം കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘടനയാണ് ആക്ടസ്.