മൂന്നു കുമ്പളങ്ങാട് സ്വദേശികൾക്ക് കോവിഡ്.
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 6 ആയ കുമ്പളങ്ങാട് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 48 വയസുള്ള സ്ത്രീക്കും ഇവരുടെ മരുമകൻ (28), ബന്ധുവായ യുവാവ് (25) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനി അനുഭവപ്പെട്ടവനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ വച്ച് നടത്തിയ ശ്രവ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്.