ഗവ. ഡെന്റൽ കോളേജിൽ സൗജന്യ ദന്ത ചികിത്സ
ഗവ. ഡെന്റൽ കോളേജ് തൃശ്ശൂർ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തിച്ചു വരുന്നു. 25,000 Sqt ഓളം വിസ്തൃതിയുള്ള കോളേജിൽ 100% സൗജന്യമായ ചികിത്സ ഉറപ്പാക്കുന്നു. മികച്ച നിലവാരം പുലർത്തുന്ന കോളേജിൽ 100-ൽ അധികം ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കുന്നതിനോടൊപ്പം ദന്തചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെക്കാൾ മികച്ച സാങ്കേന്തിക സൗകര്യങ്ങളും ലഭ്യമാണ്. പല്ല് എടുക്കൽ, റൂട്ട്കനാൽ, ഹോൾ അടക്കൽ , എക്സ് റേ, ഓപ്പറേഷൻ, പുതിയ പല്ല് വക്കൽ, തുടങ്ങി എല്ലാ ദന്തചികിത്സകളും ബിപിഎൽ റേഷൻ കാർഡ് ഉള്ളവർക്ക് സൗജന്യമായും അല്ലാത്തവർക്ക് മിതമായ നിരക്കിലും ചെയ്തു കൊടുക്കുന്നു.