ചെറുച്ചക്കിചോല.
വടക്കാഞ്ചേരി മേഖലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ചെറുച്ചക്കിചോല. എരുമപെട്ടി പഞ്ചായത്തിലെ ചിറ്റണ്ട വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വെള്ളച്ചാട്ടമാണ് ചെറു ചക്കി ചൊല. മങ്ങാട് ചാത്തംകുളം റോഡിലൂടെ 3.5 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെഎത്തിച്ചേരാം. കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ നിന്നും ചിറ്റണ്ട വഴിയും ഇവിടെ എത്തിച്ചേരാം. രണ്ടു വലിയ പാറകള്‍ക്കിടയില്‍ ഭിത്തി നിര്‍മിച്ചാണ് ഇവിടെ വെള്ളം കെട്ടി നിര്‍ത്തുന്നത്. മഴ പെയ്തു ഈ ചെറിയ ചെക്ക് ഡാം നിറഞ്ഞു കവിഞ്ഞു വരുന്ന വെള്ളമാണ് ചെറിയ പാറകള്‍ക്കിടയിലൂടെ അരകിലോമീറ്ററോളം ദൂരം താഴേക്ക് ഒഴുകുന്നത്. അല്‍പ്പം സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക് ഇതിലൂടെ സഞ്ചരിക്കാവുന്നതാണ്.