Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

വടക്കാഞ്ചേരി റയിൽവേ സ്റ്റേഷൻ പരിസ്ഥിതി സൗഹൃദ സ്റ്റേഷൻ ആക്കാൻ ലയൺസ്‌ ക്ലബ് മുൻകൈ എടുക്കുന്നു.

അധികൃതരുടെ അവഗണന നേരിടുന്ന വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസ്ഥിതി സൗഹൃദ റെയിൽവേ സ്റ്റേഷൻ ആക്കാൻ ലയൺസ്‌ ക്ലബ്ബ് പ്രവർത്തകർ മുൻകൈ എടുക്കുന്നു. സ്റ്റേഷനിൽ പൂന്തോട്ടം നിർമ്മിക്കാനും തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കാനുമാണ് ലയൺസ്‌ ക്ലബ് പ്രവർത്തകർ മുന്നോട്ട്‌ വന്നിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പി.കെ.ബിജു എം.പി. പരിപാടി ഉദ്ഘാടനം ചെയ്യും. ലയൺസ്‌ ക്ലബ്ബ് ജില്ലാനേതാക്കളും ഭാരവാഹികളും റെയിൽവേ അധികൃതരും പരിപാടിയിൽ പങ്കെടുക്കും.