![]()
വടക്കാഞ്ചേരി : തൃശൂര്‍ പൂരം സാമ്പിള്‍ വെടികെട്ട് ഇന്ന് വൈകീട്ട് നടക്കും. 7 മണിക്ക് തിരുവമ്പാടി വിഭാഗം ആദ്യം തിരികൊളുത്തും തുടര്‍ന്ന്‍ പാറമേക്കാവ് വിഭാഗവും. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തേക്കിന്‍കാട് മൈതാനത്തിലും സ്വരാജ് റൌണ്ടിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് 2 മണി മുതല്‍ നഗരത്തില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. 3 മണിമുതല്‍ വെടിക്കെട്ട് തീരുന്നത് വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.