തൃശൂർ ജില്ലയിൽ എൽ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചു.
വടക്കാഞ്ചേരി : പാരിസ്ഥിതിക സംവേദക മേഖല - അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെൻ്റ് ഇടപെടുക എന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ ജൂൺ 30 വ്യാഴാഴ്ച എൽ ഡി എഫ് ഹർത്താൽ നടത്തും. തൃശൂർ ജില്ലയിലെ മണലിത്തറ, തെക്കുംകര, കരുമത്ര, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, പീച്ചി, പാണഞ്ചേരി, എളനാട്, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നിങ്ങനെ 11 വില്ലേജുകളിലാണ് ഹർത്താൽ നടത്തുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 6വരെയാണ് ഹർത്താൽ.