തൂമാനം വെള്ളച്ചാട്ടം

വടക്കാഞ്ചേരി അകമലയിൽ അധികം ആർക്കും പരിചിതമല്ലാത്ത മനോഹരമായ വിനോദസഞ്ചാരകേന്ദ്രമാണ് തൂമാനം വെള്ളച്ചാട്ടം. വടക്കാഞ്ചേരി നഗരത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്ററോളം ഉള്ളിലേക്ക് പോയി നഗരത്തിന്റേതായ തിരക്കുകളിൽ നിന്നെല്ലാം വിട്ട് നിൽക്കുന്ന ഈ വെള്ളച്ചാട്ടം സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധയാർജിച്ചുകൊണ്ടിരിക്കുകയാണ്. അകമല ഫോറസ്റ്റ് പരിധിയിൽ ഉൾപെടുന്ന ഈ വെള്ളച്ചാട്ടത്തിലേക്കു കുടുംബസമേതമാണ് കൂടുതൽ ആളുകളും എത്തിച്ചേരുന്നത്. പ്രകൃതിരമണീയമായ വെള്ളച്ചാട്ടം എന്നതിലുപരി വളരെ സുരക്ഷിതമായതും കുട്ടികൾക്ക് പോലും ഇറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്യാം എന്നതുമാണ് തൂമാനത്തെ കൂടുതൽ പ്രിയങ്കരമാക്കുന്നത്. അകമല ചേപ്പലക്കോഡ് വനമേഖലയിൽനിന്നും ഉത്ഭവിക്കുന്ന തൂമാനം വെള്ളച്ചാട്ടം മഴക്കാലത്താണ് കൂടുതൽ ശക്തമായി കാണാൻ സാധിക്കുക. ബൈക്കുകളും കാറുകളും പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യം ഉണ്ടെന്ന് മാത്രമല്ല ഇതൊരു പ്ലാസ്റ്റിക് നിരോധിത മേഖലയാണെന്നും ഓർമിപ്പിക്കുന്നു.

Photo courtesy : Unknown