ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി വടക്കാഞ്ചേരി
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരത്തിൽ വാൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. വീതി കുറഞ്ഞ റോഡും , റോഡരികിലെ അനധികൃത പാർക്കിങ്ങും മൂലം ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്ന വടക്കാഞ്ചേരിക്ക് റോഡ് പണിയും തിരഞ്ഞെടുപ്പ് പ്രചാരണവും ഇരുട്ടടിയായി. പകൽ സമയങ്ങളിൽ വാഹങ്ങളുടെ നീണ്ട നിരയാണ് പരുത്തിപറ മുതൽ റെയിൽവെ മേൽപ്പാലം വരെ കാണാനാവുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച്ച അവസാനിക്കുമെന്നതും റോഡ്‌പണി ഉടൻ തീരുമെന്നതും ആശ്വാസത്തിന് ഇട നൽകുന്നു. വടക്കാഞ്ചേരിക്കും ഓട്ടുപാറക്കും ഇടയിൽ ബസുകളുടെ മെല്ലെപോക്കും ബസ് സ്റ്റോപ്പുകളിലേക്ക് ബസുകൾ ഒതുക്കി നിർത്താതെ റോഡിനു നടുവിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്.