നഗരസഭ വീട് നിഷേധിച്ച വിധവയ്ക്ക് വീട് നിർമിച്ച്‌ നൽകാൻ കോണ്ഗ്രസ്.

വടക്കാഞ്ചേരി : പരുതിപ്ര സ്വദേശിനിയായ മിസരിയ എന്ന വിധവയുടെ വീട് പണിയാണ് കോണ്ഗ്രസ് നഗരസഭ പാർലിമെന്ററി പാർട്ടി ഏറ്റെടുത്തത്. കഴിഞ്ഞ പഞ്ചായത്ത് ഭരണത്തിൽ വീട് നിർമ്മാണത്തിനുള്ള തുക അനുവദിക്കുകയും ആദ്യ ഗഡു കൈപ്പറ്റുകയും ചെയ്തു. എന്നാൽ പിന്നീട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വന്ന നഗരസഭ ഭരണസമിതി ബാക്കി തുക നൽകാൻ തയ്യാറായില്ലെന്ന് മിസരിയ ആരോപിക്കുന്നു.ഈ സാഹചര്യത്തിലാണ് മിസരിയയുടെ വീട് പണി കോണ്ഗ്രസ് ഏറ്റെടുത്തത്. കോണ്ഗ്രസ് പാർലിമെന്ററി പാർട്ടി ചെയർമാനും ഡി.സി.സി.സെക്രട്ടറിയുമായ കെ.അജിത് കുമാർ മിസരിയക്ക്‌ പണം കൈമാറി. നഗരസഭ കൗൺസിലറും മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ബുഷ്‌റ റഷീദിന്റെ ഭർതൃമാതാവാണ് മിസരിയ.