വടക്കാഞ്ചേരിയിൽ ഗതാഗത നിയന്ത്രണം.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് വടക്കാഞ്ചേരി നഗരത്തിൽ, തൃശൂർ ഷൊർണൂർ സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. പൂരം നടക്കുന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ നാലര വരെയും വൈകീട്ട് ഏഴ് മുതൽ ഒൻപതര മണി വരെയുമാണ് നിയന്ത്രണം. ഷൊർണൂർ ചേലക്കര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മുള്ളൂർക്കര - വരവൂർ - ചിറ്റണ്ട - കുണ്ടന്നൂർ - കാഞ്ഞിരക്കോട് - കുമ്പളങ്ങാട് - കുറാഞ്ചേരി വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. തൃശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വടക്കാഞ്ചേരി കോടതി ജംഗ്ഷൻ - കുമ്പളങ്ങാട് - കാഞ്ഞിരക്കോട് - കുണ്ടന്നൂർ - ചിറ്റണ്ട - വരവൂർ - മുള്ളൂർക്കര വഴി തിരിഞ്ഞു പോകേണ്ടതുമാണ്. കുന്ദംകുളം ഭാഗത്ത് നിന്നും വടക്കാഞ്ചേരിക്ക് വരുന്ന വാഹനങ്ങൾ കാഞ്ഞിരക്കോട് - കുമ്പളങ്ങാട് വഴി വടക്കാഞ്ചേരിയിലേക്ക് വരാവുന്നതാണ്. ചേലക്കര, ഷൊർണൂർ ഭാഗങ്ങളിൽ നിന്നും വരുന്ന റൂട്ട് ബസ്സുകൾക്ക് ആവശ്യമെങ്കിൽ അകമല പെട്രോൾ പമ്പിന് സമീപവും, തൃശൂർ ഭാഗത്ത് നിന്നും വരുന്ന റൂട്ട് ബസ്സുകൾക്ക് വടക്കാഞ്ചേരി, ഓട്ടുപാറ ബസ്സ് സ്റ്റാന്റുകളിലും ഗതാഗതം അവസാനിപ്പിക്കാവുന്നതുമാണ്. ഉത്രാളിക്കാവ് പൂരത്തിനോടനുബന്ധിച്ച് 01-03-2022 ചൊവ്വാഴ്ച സംസ്ഥാന പാതയിൽ ഓട്ടുപാറ മുതൽ അകമല പെട്രോൾ പമ്പ് വരെ റോഡിനിരുവശവും പാർക്കിങ്ങ് അനുവദിക്കുന്നതല്ല.