വടക്കാഞ്ചേരി മണ്ഡലത്തിൽ 4862 ഇരട്ടവോട്ടുകൾ
വടക്കാഞ്ചേരി : വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ 4862 ഇരട്ടവോട്ടുകൾ തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ ബാധിക്കുമോയെന്ന് മുന്നണികൾക്ക് ആശങ്ക. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 43 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർഥി അനിൽ അക്കര എൽ ഡി ഫ് സ്ഥാനാർത്ഥിയായിരുന്ന മേരി തോമസിനെ പരാജയപ്പെടുത്തിയത്. യു ഡി എഫ് പ്രസീദ്ധികരിച്ച ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ബൂത്തുകളിലെ ഇരട്ട വോട്ടർമാരുടെ വിവരങ്ങൾ ലഭ്യമാണ്. ഈ കണക്ക് പ്രകാരം ഒരു ബൂത്തിൽ ശരാശരി 28 ഇരട്ടവോട്ടുകളാണ് ഉള്ളത്. വോട്ടർ പട്ടികയിൽ രണ്ടാമത് പേര് ചേർക്കുമ്പോൾ ആദ്യത്തെ സ്ഥലത്തെ വോട്ടു നീക്കം ചെയ്യാത്തതും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറുമാണ് ഇരട്ട വോട്ടുകൾ ഉണ്ടാവാൻ കാരണം.