വടക്കാഞ്ചേരിയിൽ ഗതാഗത പരിഷ്‌ക്കാരം
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി താഴെ പറയുന്ന ഗതാഗത പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു.
- ഷൊര്‍ണ്ണൂര്‍ - ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ഓട്ടുപാറ ബസ് സ്റ്റാന്‍റിലേയ്ക്ക് കയറാതെ ബസ് സ്റ്റാന്‍റിനു മുന്നില്‍ ആളെ കയറ്റാനും, ഇറക്കുകയും ചെയ്യണം.
- ഷൊര്‍ണ്ണൂര്‍ ഭാഗത്ത് നിന്ന് തൃശ്ശൂരിലേയ്ക്ക് പോകുന്ന പാസഞ്ചേഴ്സ് വാഹനങ്ങള്‍ പഴയ റെയില്‍വേ ഗേറ്റ് - റസ്റ്റ്ഹൗസ് വഴി - മേല്‍പാലം റോഡിലേയ്ക്ക് കയറി പോകണം
- ഷൊര്‍ണ്ണൂര്‍ - ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രം നിറുത്തി ആളുകളെ കയറ്റാനും ഇറക്കുകയും ചെയ്യണം.
- ഓട്ടുപാറ ബസ് സ്റ്റാന്‍റില്‍ നിന്നും ആരംഭിക്കുന്ന വേലൂര്‍ ബസ്സുകള്‍ ബസ്സ് സ്റ്റോപ്പുകളില്‍ നിന്നും മാത്രം ആളുകളെ കയറ്റലും ഇറക്കലും നിര്‍ബന്ധമായി പാലിക്കണം. സമയം കൃത്യമായി പാലിക്കണം.
- ഷൊര്‍ണ്ണൂര്‍ - ചേലക്കര ഭാഗത്തു നിന്നും വരുന്ന ചരക്കു വാഹനങ്ങള്‍ പീക്ക് ടൈമില്‍ (ഓട്ടുപാറ - മാരാത്ത്കുന്ന് റോഡുമുതല്‍) ഓട്ടുപാറ - വടക്കാഞ്ചേരി ടൗണില്‍ പ്രവേശിക്കാന്‍ പാടില്ല.
- തൃശ്ശൂരില്‍ നിന്നും വരുന്ന ബസ്സുകള്‍ വടക്കാഞ്ചേരി ബസ്സ് സ്റ്റാന്‍റിന് മുന്‍വശത്തെ പോലീസ് ക്വാട്ടേഴ്സിന് മുന്‍പായി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
- തൃശ്ശൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ പോലീസ് സ്റ്റേഷന്‍ സ്റ്റോപ്പ് ഒഴിവാക്കി വടക്കാഞ്ചേരി പൂരകമ്മിറ്റി ഓഫീസിനു മുന്‍പിലായി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
- വടക്കാഞ്ചേരി ബസ് സ്റ്റാന്‍റില്‍ നിന്നും ആരംഭിക്കുന്ന കുന്നംകുളം, ചിറ്റണ്ട ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ നിശ്ചിത സ്റ്റോപ്പില്‍ മാത്രം നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. സമയം കൃത്യമായി പാലിച്ചു പോകുന്നതിനും തീരുമാനിച്ചു.
- തൃശ്ശൂര്‍ - ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയിലും കുന്നംകുളം റോഡിലും അനധികൃത പാര്‍ക്കിംഗ് പരമാവധി ഒഴിവാക്കി പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും യോഗം തീരുമാനിച്ചു.
- ഷൊര്‍ണ്ണൂര്‍ ഭാഗത്തു നിന്ന് തൃശ്ശൂരിലേയ്ക്ക് പോകുന്ന ബസ്സുകള്‍ കുറാഞ്ചേരി ബസ് സ്റ്റോപ്പിലേയ്ക്ക് ബസുകള്‍ കയറ്റാനും, അത്താണി സെന്‍ററിലെ ബസ്സ് സ്റ്റോപ്പുകള്‍ കുറച്ചുകൂടി കയറ്റി നിര്‍ത്താനും തീരുമാനിച്ചു.
- തൃശ്ശൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ അത്താണി സെന്‍ററില്‍ നിന്നും മാറി അത്താണി മേല്‍പാലത്തിന്‍റെ അടുത്ത ബസ്സ് സ്റ്റോപ്പിലേയ്ക്ക് ബസ് നിറുത്താനും ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.