വടക്കാഞ്ചേരിയിൽ ഏകദിന സത്യഗ്രഹ സമരം നടത്തി
വടക്കാഞ്ചേരി : വടക്കാഞ്ചേരി റെയിൽവേ ഗേറ്റിനു സമീപം അടിപ്പാത നിർമ്മിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു സത്യഗ്രഹ സമരം നടത്തി. വടക്കാഞ്ചേരി ടൌൺ അടിപ്പാത നിർമ്മാണ ആക്ഷൻ കൗൺസിൽ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിനു സമീപം സ്വാതന്ത്രദിനത്തിൽ നടത്തിയ സത്യഗ്രഹ സമരം വടക്കാഞ്ചേരി സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ഫൊറോനാ പള്ളി വികാരി ഫാദർ ആന്റണി ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ജിജി സാംസൺ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ , ജനപ്രതിനിധികൾ നിരവധി നാട്ടുകാരും പങ്കെടുത്തു