അറവുശാലയിൽ നിന്നും വിരണ്ടോടിയ പോത്തിനെ പിടികൂടി.

കുണ്ടന്നൂര്‍ : കാഞ്ഞിരക്കോടുള്ള അറവുശാലയിൽ നിന്നും വിരണ്ടോടി നാട്ടിൽ പരിഭ്രാന്തി സൃഷ്‌ടിച്ച പോത്തിനെ രണ്ടു ആഴ്ചകൾക്കു ശേഷം പിടികൂടി. ഡിസംബർ 27 ന് ചന്തയിൽ നിന്നും ലോറിയിൽ കൊണ്ടുവന്നു ഇറക്കുന്നതിനിടെ കയർ പൊട്ടിച്ചു ഓടുകയായിരുന്നു. നാട്ടുകാരും ഉടമയും പോത്തിനെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. കുണ്ടന്നൂർ, ചിറ്റണ്ട, ആറ്റത്തറ , കോട്ടപ്പുറം, മുട്ടിക്കൽ എന്നിവിടങ്ങളിൽ കറങ്ങി നടന്ന പോത്തിനെ പിടികൂടാൻ ശ്രമിക്കുമ്പോഴെല്ലാം ആക്രമിക്കുകയായിരുന്നു. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. പോലീസും ഫയർ ഫോഴ്‌സും രംഗത്തിറങ്ങിയെങ്കിലും പോത്തിനെ പിടികൂടാനായില്ല. തിങ്കളാഴ്ച രാത്രി കുണ്ടന്നൂരിൽ വച്ച് നാട്ടുകാരും ഉടമയും ചേർന്ന് പോത്തിനെ പിടികൂടുകയായിരുന്നു.