വടക്കാഞ്ചേരി സ്വദേശി റോജിത്ത് കേരള ക്രിക്കറ്റ് ടീമിൽ.

വടക്കാഞ്ചേരി : വടക്കാഞ്ചേരി സ്വദേശിയായ റോജിത്ത് ഗണേഷിനെ കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള 26 അംഗ കേരള ടീമിലേക്കാണ് റോജിത്തിനെ തിരഞ്ഞെടുത്തത് . ശ്രീശാന്ത്,റോബിൻ ഉത്തപ്പ, സഞ്ജു സാംസൺ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്. പേരമംഗലത്തുള്ള ആത്രേയ ക്രിക്കറ്റ് അക്കാദമിയിലാണ് റോജിത്ത് പരിശീലനം നടത്തുന്നത്. കാഞ്ഞിരക്കോട് സ്വദേശിയും മുൻ പഞ്ചായത്ത് മെമ്പറുമായ ഗണേഷ്‌ ബി മേനോന്റെ മകനാണ്. കേരളം ക്രിക്കറ്റ് അസോസിയേഷൻ സഘടിപ്പിക്കുന്ന കെ.സി.എ പ്രസിഡന്റ്‌സ്‌ കപ്പ് ട്യുര്ണമെന്റിലെ കെ.സി.എ. റോയൽസ് ടീമിലും റോജിത് ഇടം നേടിയിട്ടുണ്ട്. കേരള ടീം : റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സഞ്ജു സാംസണ്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, രാഹുല്‍ പി, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, സിജോ മോന്‍ ജോസഫ്, മിഥുന്‍ എസ്, അഭിഷേക് മോഹന്‍, വട്‌സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹര്‍, മിഥുന്‍ പി കെ, ശ്രീരൂപ്, അക്ഷയ് കെ സി, റോജിത്, അരുണ്‍ എം.