ഒരു ലക്ഷത്തി നാല്പതിനായിരം രൂപയുമായി വൻ ചീട്ടുകളി സംഘം പിടിയിൽ

എരുമപ്പെട്ടി : എരുമപ്പെട്ടി കരിവന്നൂരിൽ നിന്നും വൻ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി . എരുമപ്പെട്ടി എസ്‌.ഐ. പി.ഡി അനൂപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് എട്ടു പേരടങ്ങിയ സംഘം പിടിയിലായത് . ഇവരിൽ നിന്ന് ഒരു ലക്ഷത്തി നാല്പതിനായിരം രൂപയും പിടിച്ചെടുത്തു .