ഡെലീസയിലേക്ക് ഇനി പുതിയ വഴി. പ്രധാന കവാടം അടച്ചു പൂട്ടി.

വടക്കാഞ്ചേരി : ഡെലീസാ റെസിഡൻസിയിലേക്കുള്ള പ്രധാന കവാടം അടച്ചു പൂട്ടി. ഉദയ നഗർ സെക്കന്റ് സ്ട്രീറ്റ്ലൂടെയാണ് പുതിയ വഴി. ദേശീയ സംസ്ഥാന പാതയിൽ നിന്നും 500 മീറ്റർ മാറി മാത്രമേ മദ്യശാലകൾ പ്രവർത്തിക്കാൻ പാടുള്ളു എന്ന സുപ്രീം കോടതി വിധി മറികടക്കാനാണ് ഈ വളഞ്ഞ വഴി. അതെ സമയം ഇതിനെതിരെ ഉദയ നഗർ സെക്കന്റ് സ്ട്രീറ്റിലെ നിവാസികൾ ജനകീയ ഉപരോധ സമരം ആരംഭിച്ചു.