ജനനീതി പോളിക്ലിനിക് ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് മുൻവശത്ത് ഉടൻ പ്രവർത്തനമാരംഭിക്കുന്നു
SMS ട്രസ്റ്റ് ന്‍റെ നേതൃത്വത്തിൽ ജനനീതി പോളി ക്ലിനിക് എന്ന അതിനൂതന സംവിധാനങ്ങളോടെയുള്ള സ്ഥാപനം ഓട്ടുപാറ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ ന്യൂ ബ്ലോക്കിന് എതിർവശത്തായി ടി.പി.ടവറിന്‍റെ ഗ്രൗണ്ട് ഫ്ലോറിൽ ഏകദേശം 1000 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് ആതുരാലയ സേവനോപാധിയായ ആവശ്യങ്ങളെ മുൻനിർത്തി തത്സമയം ഡിജിറ്റൽ എക്സ് -റേ, ഇ സി ജി തുടങ്ങിയ സൗകര്യങ്ങളൊരുക്കി സമാരംഭിക്കുന്നു എന്ന സദ്‌വാർത്ത പൊതുജനസമക്ഷം അറിയിക്കുകയാണ്. തലപ്പിള്ളി താലൂക്കിലും പരിസര പ്രദേശങ്ങളിലുമുള്ള സർവ്വർക്കും വേണ്ടി സമാരംഭിക്കുന്ന പ്രസ്തുത സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നല്ലവരായ നാട്ടുകാരേവരുടെയും അനുഗ്രഹാശിസ്സുകളോടെ താമസിയാതെ ഉണ്ടാകുമെന്ന പ്രത്യാശയോടെ,
എന്ന്, പ്രദേശവാസികൂട്ടായ്മയിലെ
നവസംരംഭകർ