ചാൾസ് ടൗൺ ഉദ്ഘാടനം ബോബി ചെമ്മണ്ണൂർ നിർവഹിച്ചു

ചാൾസ് ടൗൺ മെൻസ് ഹബ് ഷോപ് പ്രമുഖ വ്യവസായിയും സെലിബ്രിറ്റിയുമായ ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യ്തു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്ക് എതിർവശത്ത് 1000 Sq Ft വിസ്‌തൃതിയിൽ പ്രവർത്തനം ആരംഭിക്കുന്ന ചാൾസ് ടൌൺ മെൻസ് ഹബ് വടക്കാഞ്ചേരിയിലെ ഏറ്റവും വലിയ മെൻസ് ഹബ് ആണ്. 100 കണക്കിന് ആളുകളാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂരിനെ കാണാൻ തടിച്ചു കൂടിയത്. ബോബി ചെമ്മണ്ണൂർ അദ്ദേഹം തന്നെ പാടിയ love u everybody എന്ന ഗാനത്തിനൊപ്പം ചുവടുവച്ചു ആരാധകരെ ആവേശത്തിലാഴ്ത്തി. ഉദ്ഘാടനത്തിന് പ്രതിഫലം വാങ്ങാതെ ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരിയിലെ തന്നെ 3 രോഗികൾക്കായി അവിടെ വച്ചു തന്നെ വിതരണം ചെയ്തു. തന്നെ കാണാൻ എത്തിയ ആരാധകർക്കൊപ്പം സെൽഫി എടുക്കുകയും തുടർന്ന് ഒരു മണിക്കൂറോളം അവരോടൊപ്പം ചെലവഴിച്ചതിന്‌ ശേഷമാണ് ആരാധകരുടെ സ്വന്തം ബോച്ചെ മടങ്ങിയത്.