കഫേ മക്കാനി സോഷ്യൽ മീഡിയയിൽ വൈറൽ .
നമ്മുടെ ചെറുതുരുത്തിക്കടുത്ത് വെട്ടിക്കാട്ടിരിയിൽ ഒരു കിടിലൻ കഫേ. അതെ, വൈറലായ നമ്മുടെ സ്വന്തം കഫേ മക്കാനി . എന്താണ് ഇവിടുത്തെ പ്രേത്യേകത എന്നല്ലേ? കഫേ മക്കാനിയിൽ വരുന്ന ഇന്ത്യൻ സൈനികർക്ക് ഭക്ഷണത്തിന് പണം കൊടുക്കേണ്ടതില്ല. ഫുൾ ഫ്രീയാണ് ! അത് മാത്രമല്ല ട്ടോ, ഇവിടെ വരുന്ന ആംബുലൻസ് ഡ്രൈവേഴ്‌സ് , ഹെൽത്ത് വർക്കേഴ്‌സ് എന്നിവർക്ക് സൗജന്യമായാണ് ചായ നൽകുന്നത്. സലാമും റഫീഖുമാണ് കഫേ മക്കാനിയുടെ നടത്തിപ്പുകാർ . ഇപ്പോഴാണെങ്കിൽ അവിടെ സമൂസ ഫെസ്റ്റിവൽ ആണത്രേ. 30 ൽ അധികം വെറൈറ്റി സമൂസകൾ ടേസ്റ്റ് ചെയ്യണമെങ്കിൽ ഇപ്പൊ തന്നെ വണ്ടി വിട്ടോളു, ph . 9544878812