വടക്കാഞ്ചേരി ബ്ലോക്ക് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി Ltd. വടക്കാഞ്ചേരി നഗരസഭയ്ക്ക് 8 സ്മാര്‍ട്ട് ഫോണുകള്‍ സംഭാവനയായി നല്‍കി

വടക്കാഞ്ചേരി : കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി ബ്ലോക്ക് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി Ltd. വടക്കാഞ്ചേരി നഗരസഭയ്ക്ക് 8 സ്മാര്‍ട്ട് ഫോണുകള്‍ സംഭാവനയായി നല്‍കി. ഒരു ലക്ഷം രൂപയാണ് ബാങ്ക് ഈ ആവശ്യത്തിനായി ചിലവഴിച്ചത്. DCC കളിലും CFLTC കളിലും ലാപ്ടോപ്പിനു പകരമായി ഉപയോഗിക്കുന്നതിനും ആപല്‍ ബന്ധു എന്ന ആപ്പില്‍ DCC കളിലും CFLTC കളിലും ഉള്ള രോഗികളുടെ വിവരങ്ങള്‍ എന്‍ട്രി ചെയ്യുന്നതിനുവേണ്ടിയും രോഗികളുമായി സുഗമമായ ആശയ വിനിമയം നടത്തുന്നതിനും ആവശ്യമെങ്കില്‍ രോഗികള്‍ക്ക് ഫോണ്‍ മുഖേന വീഡിയോ കോള്‍ വഴി ഡോക്ടറോട് സംസാരിച്ച് മരുന്ന് കുറിക്കാനുള്ള സൗകര്യവും ആണ് സ്മാര്‍ട്ട് ഫോണ്‍ വഴി പ്രയോജനപ്പെടുന്നത്. വടക്കാഞ്ചേരി ബ്ലോക്ക് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി Ltd ന്‍റെ പ്രസിഡന്‍റ് ശ്രീ.ഇ.കെ.ദിവാകരന്‍ സ്മാര്‍ട്ട് ഫോണുകള്‍ ബഹു.നഗരസഭ ചെയര്‍മാന്‍ ശ്രീ.പി.എന്‍.സുരേന്ദ്രന് കൈമാറി. ടി ചടങ്ങില്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്‍റ് ശ്രീ.പി.കെ.അബൂബ്ബക്കര്‍, ഡയറക്ടര്‍മാരായ ശ്രീ കെ.എ.രാമചന്ദ്രന്‍, ശ്രീ.ജോണ്‍സണ്‍.എ.പി, സെക്രട്ടറി.ശ്രീമതി.ശോഭ.കെ , നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പി.ആര്‍.അരവിന്ദാക്ഷന്‍, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.എം.ആര്‍.അനൂപ് കിഷോര്‍, നഗരസഭാ സെക്രട്ടറി ശ്രീ.കെ.കെ.മനോജ് എന്നിവർ പങ്കെടുത്തു.