വടക്കാഞ്ചേരി സ്കൂള്‍ ഗ്രൌണ്ട് അളന്ന് തിട്ടപ്പെടുത്താന്‍ കളക്റ്റര്‍ നിര്‍ദേശം
വടക്കാഞ്ചേരി : വടക്കാഞ്ചേരി ഹൈസ്കൂള്‍ ഗ്രൌണ്ട് സ്വകാര്യവ്യക്തികള്‍ കയ്യടക്കിവെച്ചിരിക്കുകയാണെന്ന പരാതിയെത്തുടര്‍ന്നു ഗ്രൌണ്ട് അളന്ന് തിട്ടപ്പെടുത്താന്‍ താലുക്ക് തഹസില്‍ദാര്‍ക്ക് ജില്ലാകളക്റ്റര്‍ നിര്‍ദേശം നല്‍കി. സ്കൂള്‍ ഗ്രൌണ്ടിന്‍റെ നാല് ഏക്കര്‍ അറുപതുസെന്റ് സ്ഥലത്തിന്‍റെ ഒരു ഏക്കറോളം സ്ഥലം സ്വകാര്യവ്യക്തികള്‍ കയ്യടക്കിവെച്ചിരിക്കുകയാണെന്നും ഇത് തിരിച്ചെടുക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു പി.ട്ടി.എ പ്രസിഡന്റ് കെ. പി. നന്ദകുമാര്‍ മേനോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം പതിനേഴിന് ഗ്രൌണ്ട് അളക്കാനാണ് തീരുമാനം.