![]()
വടക്കാഞ്ചേരി : കുംഭവെയിലിന്റെ കൊടും ചൂടിലും പതിനായിരക്കണക്കിന് ആളുകൾ പൂരപ്പറമ്പിൽ ആഘോഷങ്ങൾ കാണാനായി എത്തിച്ചേർന്നു.വെടിക്കെട്ടിന്റെ ഗംഭീര്യം അനുഭവിച്ചറിയാൻ ക്ഷേത്രപരിസരത്തും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും ജനക്കൂട്ടം തിങ്ങി നിറഞ്ഞു. ഈ വർഷം എസിപ്ലോസീവ് യൂണിട്ടിന്റെ അനുമതി ലഭിച്ച വെടിക്കെട്ട് ഉത്രാളിക്കാവിന്റേത് മാത്രം ആയിരുന്നു. 25 ന് നടന്ന സാമ്പിൾ വെടിക്കെട്ട് വടക്കാഞ്ചേരി ദേശത്തിന്റെ നേതൃത്വത്തിലും ,പൂരദിനത്തിൽ വൈകിട്ട് എങ്കക്കാടിന്റെ നേതൃത്വത്തിലും തുടർന്ന് പിറ്റേന്ന് കുമാരനല്ലൂർ ദേശത്തിന്റേതും എന്ന രീതിയിൽ ആയിരുന്നു.വെടിക്കെട്ട്.എന്നാൽ മൂന്ന് ദിവസമായി നടന്ന വെടിക്കെട്ട് മൂന്ന് ദേദങ്ങളുടെയും പരസ്പര സഹകരണം നിറഞ്ഞതായിരുന്നു.പൂരത്തിന് ഹരിതനയം നടപ്പിലാക്കി നഗരസഭ മാതൃകയായി.വഴി നീളെ കുടിവെള്ളം കരുതിയും മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബോക്സ് സ്ഥാപിച്ചും കച്ചവട സ്ഥാപനങ്ങളിൽ തുണി സഞ്ചി നൽകിയും ഹരിതനയം പ്രാബല്യത്തിൽ വരുത്തി.ഇതിന് പുറമെ മറ്റു തരത്തിലുള്ള എല്ലാ ജാഗ്രത മാർഗ്ഗങ്ങളും സ്വീകരിച്ചിരുന്നു.വിദേശികൾ അടക്കം വൻ ജനാവലിയാണ് പൂരത്തിന് എത്തിച്ചേർന്നത്.ഉത്രാളിപ്പൂരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രദർശനം ബുധനാഴ്ച സമാപിക്കും.