![]()
വടക്കാഞ്ചേരി : തൃശ്ശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. രണ്ടു ലിഫ്റ്റ്കളുടെ
പാനൽ ബോർഡുകൾ തകർത്ത നിലയിലും ,എ. സി.പ്ലാന്റിലെ വാൽവുകൾ അനധികൃതമായി അടച്ച നിലയിലും കണ്ടെത്തി. തക്ക സമയത്ത് പൊതുമരാമത്തു അധികൃതർ വാൽവുകൾ അടച്ചത് കണ്ടെത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. വാൽവുകൾ അടച്ചു പ്ലാന്റ് പ്രവർത്തിപ്പിച്ചാൽ കോടികൾ വിലമതിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനം താറുമാറാകുമായിരുന്നു.റീഡിങ്ങിൽ കണ്ടെത്തിയ വ്യത്യാസത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാൽവുകൾ അടച്ച നിലയിൽ കണ്ടെത്തിയത്.ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.